
സൂറിച്ച്: അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും ഇസ്രായേലിനെ വിലക്കണമെന്ന തീരുമാനത്തിൽ വിധി പറയുന്നത് വീണ്ടും നീട്ടി ഫിഫ. ഫലസ്തീൻ ഫുട്ബോൾ അസോസിയേഷനാണ് ഇസ്രായലിനെ യുദ്ധക്കുറ്റം ചുമത്തി വിലക്കണമെന്ന് ഫിഫക്ക് മുമ്പാകെ ആവശ്യം ഉന്നയിച്ചത്.
പരാതിയും ആരോപണങ്ങളും അച്ചടക്ക കമ്മിറ്റി പരിശോധിക്കുമെന്നാണ് ഫിഫ പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നത്. ഫലസ്തീനിലെ അധിനിവിഷ്ട പ്രദേശങ്ങളിൽ ഇസ്രായേൽ ടീമുകൾ കളിക്കുന്നത് പരിശോധിക്കുമെന്നും ഫിഫ അറിയിച്ചു. വിഷയത്തെ വസ്തുനിഷ്ഠമായി പഠിക്കാൻ സ്വതന്ത്ര നിലപാടുള്ള സമിതിയെ നിയമിച്ചിട്ടുണ്ടെന്നാണ് ഫിഫ പ്രസിഡന്റ് ജിയോനി ഇൻഫാന്റീനോയുടെ പ്രതികരണം.