
ഹിസ്ബുള്ള നേതാവ് നബീൽ കൗക്കിനെ വധിച്ചതായി ഇസ്രയേൽ വ്യക്തമാക്കി. ബെയ്‌റൂട്ടിൽ ഉണ്ടായ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടുവെന്ന് ഇസ്രയേൽ സേന ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഹിസ്ബുള്ള തലവൻ ഹസൻ നസ്രല്ലയെ വധിച്ചതിന് പിന്നാലെയാണിത്. സമൂഹമാധ്യമത്തിലൂടെ ആയിരുന്നു ഇസ്രയേൽ ഇക്കാര്യം അറിയിച്ചത്.
ഹസൻ നസ്രല്ലയുടെ പിൻഗാമിയായി കണക്കാക്കപ്പെട്ടിരുന്നയാളായിരുന്നു നബീൽ കൗക്ക്. ഹിസ്ബുള്ളയുടെ പ്രിവന്റീവ് സെക്യൂരിറ്റി യൂണിറ്റിന്റെ കമാണ്ടറും സെൻട്രൽ കൗൺസിലിന്റെ ഉപമേധാവിയുമായിരുന്നു അദ്ദേഹം. അതേസമയം അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള യാതൊരു സ്ഥിരീകരണവും ഹിസ്ബുള്ളയുടെ ഭാഗത്ത് നിന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.