
വാഷിങ്ടണ്‍: തെൽ അവീവിനുനേരെ ഇറാൻ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം. ഇസ്രായേലിനുനേരെ ഇറാൻ മിസൈൽ ആക്രമണത്തിനു തയാറെടുക്കുന്നതായി അമേരിക്ക മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇറാന്‍റെ അപ്രതീക്ഷിത ആക്രമണം.. ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ലബാനനില്‍ കര ആക്രമണം തുടങ്ങിയതായി ഇസ്രയേല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. ഇസ്രായേല്‍ ആക്രമണത്തില്‍ ലെബനാനിലെ സായുധ സംഘമായ ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്റുല്ല കൊല്ലപ്പെട്ടിരുന്നു.