
യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിനെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്നും വിലക്ക് ഏർപ്പെടുത്തി ഇസ്രയേൽ. ഇന്നലെ ഇറാൻ ഇസ്രയേലിൽ നടത്തിയ മിസൈൽ ആക്രമണത്തെ അദ്ദേഹം ശക്തമായ രീതിയിൽ അപലപിച്ചില്ലെന്ന് എടുത്തുകാട്ടിയാണ് നടപടി.
രാജ്യത്തിന് നേരെ ഇറാൻ സംഘടിപ്പിച്ച വൻ മിസൈൽ ആക്രമണത്തെ "അസന്ദിഗ്ധമായി അപലപിക്കുന്നതിൽ" പരാജയപ്പെട്ടതിൻ്റെ പേരിൽ യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസിൻ്റെ ഇസ്രായേലിലേക്കുള്ള പ്രവേശനം നിരോധിച്ചതായി ഇസ്രയേൽ വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് ആണ് വ്യക്തമാക്കിയത്. ഏതാണ്ട് ലോകത്തിലെ എല്ലാ രാജ്യങ്ങളും ആക്രമണത്തെ ശക്തമായ രീതിയിൽ അപലപിച്ചുവെന്നും ആക്രമണത്തെ അപലപിക്കാൻ സാധിക്കാത്ത ആർക്കും ഇസ്രയേലിൻ്റെ മണ്ണിൽ കാലുകുത്താൻ അർഹതയില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം.