ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം മൂന്നാം വാരത്തിലേക്ക് കടക്കവെ, ലോകത്തെ നടുക്കുന്ന ഗുരുതര ആരോപണങ്ങളുമായി ഇറാൻ (Iran Israel war updates March 2026). അമേരിക്കയെ തങ്ങൾക്കെതിരായ നേരിട്ടുള്ള യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാൻ ഇസ്രായേൽ അനുകൂല ശക്തികൾ 9/11 മാതൃകയിലുള്ള ഒരു വൻ ഭീകരാക്രമാണത്തിന് പദ്ധതിയിടുന്നതായി ഇറാൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അമേരിക്കൻ മണ്ണിലോ മറ്റേതെങ്കിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലോ ഇസ്രായേലിന് വേണ്ടി ഒരു വലിയ ആക്രമണം നടത്തി അതിന്റെ ഉത്തരവാദിത്തം ഇറാന്റെ മേൽ കെട്ടിവയ്ക്കാനാണ് നീക്കമെന്ന് ടെഹ്‌റാൻ ആരോപിക്കുന്നു. 2001-ലെ സെപ്റ്റംബർ 11 ആക്രമണത്തിന് സമാനമായ സാഹചര്യമുണ്ടാക്കി വാഷിംഗ്ടണിനെ യുദ്ധമുഖത്തേക്ക് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിവാദമായ ജെഫ്രി എപ്‌സ്റ്റീൻ ശൃംഖലയുമായി ബന്ധമുള്ള ഇസ്രായേൽ അനുകൂല ലോബികളാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നിലെന്നും ഇറാൻ വിദേശകാര്യ വക്താവ് വ്യക്തമാക്കി.
യുദ്ധം രൂക്ഷമാകുന്നു:
അതേസമയം , ഇസ്രായേലിലെ ടെൽ അവീവ് ലക്ഷ്യമാക്കി ഇറാൻ മിസൈൽ ആക്രമണം ശക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 100-ലധികം പേർക്ക് ഇസ്രായേലിൽ പരിക്കേറ്റതായാണ് റിപ്പോർട്ട്. പശ്ചിമ ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഇസ്രായേൽ സൈന്യം (IDF) ശക്തമായ വ്യോമാക്രമണം നടത്തി. ടെഹ്‌റാനിലെ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെയും ആക്രമണമുണ്ടായി.
അമേരിക്കൻ സൈനിക വിമാനം തകർന്ന് ആറ് സൈനികർ കൊല്ലപ്പെട്ടതോടെ യുദ്ധത്തിൽ വാഷിംഗ്ടണിന്റെ ഇടപെടൽ കൂടുതൽ സങ്കീർണ്ണമായിട്ടുണ്ട്. ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖമേനി ചുമതലയേറ്റതിന് പിന്നാലെ മേഖലയിൽ സംഘർഷം കൂടുതൽ കടുത്തിരിക്കുകയാണ്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വധിക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സ് (IRGC) പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.
Story Summary
As the West Asia conflict enters its third week, Iran has issued a dire warning, accusing pro-Israeli lobbies of planning a 9/11-style “false flag” attack to force the United States into a direct war with Tehran. Iranian officials alleged that groups linked to the Jeffrey Epstein network are influencing US politics to trigger a military escalation. Meanwhile, the war intensified with IDF strikes on western Iran and IRGC missile barrages targeting Tel Aviv.

