

റിയോ ഡി ജനീറോ: ബ്രിക്സിൽ പൂർണ അംഗത്വമെടുത്ത് ഇൻഡോനേഷ്യ. 2025ൽ ബ്രിക്സ് ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്ന ബ്രസീലാണ് ഈ വാർത്ത പ്രഖ്യാപിച്ചത്. വാർത്തയെ ഇൻഡോനേഷ്യൻ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. മറ്റു വികസ്വര രാജ്യങ്ങളുമായുള്ള സഹകരണവും പങ്കാളിത്തവും ഉയർത്താനുള്ള മാർഗമായി അംഗത്വത്തെ ഇൻഡോനേഷ്യ വിശേഷിപ്പിച്ചു.
2009ലാണ് ബ്രസിൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായി ബ്രിക് രൂപീകൃതമായത്. പിന്നീട് ദക്ഷിണാഫ്രിക്ക കൂടി ചേർന്നതോടെയാണ് ബ്രിക്സ് എന്ന പേരിൽ അറിയപ്പെടുന്നത്. ഇതിലേക്കാണ് ഇൻഡോനേഷ്യയും ഇപ്പോൾ എത്തുന്നത്.