
ഉത്തരകൊറിയയിൽ ഇന്ത്യൻ എംബസി വീണ്ടും പ്രവർത്തനം ആരംഭിച്ചു. മൂന്നര വർഷത്തിന് ശേഷമാണ് എംബസി വീണ്ടും തുറക്കുന്നത്. ഇന്ത്യയക്ക് പുറമെ സ്വീഡൻ, പോളണ്ട് മുതലായ രാജ്യങ്ങളും ഉത്തര കൊറിയയിൽ എംബസികൾ വീണ്ടും തുറന്നിട്ടുണ്ട്.
കോവിഡ് സമയത്താണ് ഇന്ത്യൻ എംബസി ഉത്തരകൊറിയയിലെ പ്രവർത്തനങ്ങൾ നിർത്തലാക്കിയത്. അടച്ചു പൂട്ടലിന്റെ ഭാഗമായി അംബാസഡർ അതുൽ മൽഹാരി ഗോട്‌സർവെയും മുഴുവൻ ജീവനക്കാരും മോസ്കോ വഴി ഇന്ത്യയിലേക്ക് തിരികെ വന്നു. എന്നാൽ എംബസി അടച്ചു പൂട്ടിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല.