ഡൽഹി: പാകിസ്താന്റെ ഭീകരതയ്ക്കെതിരെ കടുത്ത നടപടികളുമായി ഇന്ത്യ. അന്താരാഷ്ട്ര സാമ്പത്തിക കുറ്റകൃത്യ നിരീക്ഷണ ഏജൻസിയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിനോട് (FATF) പാകിസ്താനെ 'ഗ്രേ ലിസ്റ്റിൽ' തിരികെ ഉൾപ്പെടുത്താൻ ഇന്ത്യയുടെ നീക്കം.
പാകിസ്ഥാനുള്ള 20 ബില്യൺ ഡോളറിന്റെ സാമ്പത്തിക പാക്കേജിന് അംഗീകാരം നൽകുന്ന കാര്യം പുനഃപരിശോധിക്കാൻ ഇന്ത്യ ലോകബാങ്കിനോട് ആവശ്യപ്പെടുക.എഫ്‌എടിഎഫ് ഏതെങ്കിലും രാജ്യത്തെ ഗ്രേലിസ്‌റ്റിൽ ഉൾപ്പെടുത്തിയാൽ ആ രാജ്യത്തേക്കുള്ള വിദേശനിക്ഷേപങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ അവതാളത്തിലാകും.
2018 ജൂണിൽ എഫ്‌എടിഎഫ് പാകിസ്ഥാനെ ഗ്രേലിസ്‌റ്റിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും 2022 ഒക്ടോബറിൽ ഗ്രേലിസ്‌റ്റിൽ നിന്നും നീക്കിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ പാകിസ്ഥാനെ വീണ്ടും എഫ്‌എടിഎഫ് ഗ്രേലിസ്‌റ്റിൽ ഉൾപ്പെടുത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
പാകിസ്താന്റെ ഭീകരവാദ ബന്ധം സംബന്ധിച്ച ഇന്ത്യയുടെ അന്വേഷണത്തിലെ കണ്ടെത്തലുകൾ ഉൾപ്പെട്ട സമഗ്രമായ റിപ്പോർട്ടായിരിക്കും എഫ്.എ.ടി.എഫിന് നൽകുക.ജൂണിൽ നടക്കാനിരിക്കുന്ന എഫ്.എ.ടി.എഫുമായുള്ള യോഗത്തിൽ ഇന്ത്യൻ പ്രതിനിധികൾ ഈ വിഷയം ഉന്നയിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.