
കോഴിക്കോട്: ശശി തരൂരിന്റെ പരാമർശങ്ങളിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കുകയെ ചെയ്തട്ടുള്ളുവെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു(P.K. Kunhalikutty). ശശി തരൂറിന്റെ പ്രവർത്തനങ്ങൾ കോൺഗ്രസ് ഏകപക്ഷീയമായി അംഗീകരിച്ചിട്ടുണ്ട്. അല്ലാതെ തരൂരിന്റെ ആഭ്യന്തര കാര്യങ്ങളിൽ തലയിടാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല; കേരളത്തിലേക്ക് അർജന്റീനയും നായകൻ മെസ്സിയും വരുന്നത് സംബന്ധിച്ച കാര്യങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
"മെസി വരുന്നുണ്ടെങ്കിൽ വരുന്നുണ്ടെന്ന് പറയുക. ഇല്ലെങ്കിൽ ഇല്ലെന്നു പറയുക. പൈസയില്ല എന്നു പറഞ്ഞു സംസ്ഥാനത്തിന് നാണക്കേട് ഉണ്ടാക്കരുത്." - എന്നാണ് അദ്ദേഹം പ്രതികരിച്ചത്.