
തെൽഅവീവ്: ഇസ്രായേൽ സൈനിക കേന്ദ്രത്തിന് നേരെ ഹിസ്ബുല്ല നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇസ്രായേൽ പ്രതിരോധ സേനയിലെ നാലു സൈനികർ കൊല്ലപ്പെട്ടു. 58 പേർക്ക് പരിക്കേറ്റിട്ടുണ്ട്. നോർത്ത്-സെൻട്രൽ ഇസ്രായേലിലെ ബിന്യാമിനയിൽ സ്ഥിതി ചെയ്യുന്ന സൈനിക കേന്ദ്രത്തിന് നേരെയായിരുന്നു ആക്രമണം.
ഡ്രോൺ ഉപയോഗിച്ചാണ് ഹിസ്ബുല്ല സൈനിക കേന്ദ്രത്തിന് നേരെ ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ പ്രതിരോധ സേന എക്സിലൂടെ അറിയിച്ചു. ആക്രമണത്തിന് പിന്നാലെ അപ്പർ ഗലീലി, സെൻട്രൽ ഗലീലി, വെസ്റ്റേൺ ഗലീലി, ഹൈഫ ബേ, കാർമൽ എന്നിവടങ്ങളിൽ അപായ മുന്നറിയിപ്പ് നൽകി. പ്രതിരോധ സംവിധാനം ഉപയോഗിച്ച് ആക്രമണത്തെ നേരിട്ടതായി ഇസ്രായേൽ സേന അറിയി