
ബൈറൂത്ത്: സെൻട്രൽ ബൈറൂത്തിൽ ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ ഹിസ്ബുല്ല വക്താവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടു. ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. റാസ് അൽ-നബാ ജില്ലയിൽ സിറിയൻ ബാത്ത് പാർട്ടിയുടെ ലെബനൻ ശാഖ ഓഫീസിനു നേർക്കുണ്ടായ ആക്രമണത്തിലാണ് ഹിസ്ബുല്ല വക്താവ് കൊല്ലപ്പെട്ടത്. (Israel Palestine Conflict)
ബാത്ത് പാർട്ടിയുടെ ലെബനീസ് ബ്രാഞ്ച് സെക്രട്ടറി ജനറൽ അലി ഹിജാസി മുഹമ്മദ് അഫീഫിന്‍റെ മരണം സ്ഥിരീകരിച്ചു. പ്രാദേശിക, വിദേശ മാധ്യമപ്രവർത്തകരുമായി ബന്ധപ്പെട്ടിരുന്നതടക്കം വർഷങ്ങളായി ഹിസ്ബുല്ലയുടെ മീഡിയ റിലേഷൻസിന്‍റെ ഉത്തരവാദിത്തം വഹിച്ചിരുന്നത് അഫീഫായിരുന്നു.