‘വ്യവസ്ഥകളോടെ വെടിനിര്‍ത്തലിന് തയ്യാർ’: ഹിസ്ബുള്ളയുടെ പുതിയ തലവന്‍ നയിം ഖാസിം | Hezbollah leader says they are ready for truce

സായുധ സംഘത്തിൻ്റെ ഉപമേധാവിയായിരുന്ന നയിം ഖാസിം പുതിയ തലവനായത് ഹസൻ നസ്രള്ള വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതോടെയാണ്
‘വ്യവസ്ഥകളോടെ വെടിനിര്‍ത്തലിന് തയ്യാർ’: ഹിസ്ബുള്ളയുടെ പുതിയ തലവന്‍ നയിം ഖാസിം | Hezbollah leader says they are ready for truce
Published on

ലെബനന്‍: ഇസ്രയേലുമായി സന്ധിക്ക് തയ്യാറാണെന്ന് അറിയിച്ച് ഹിസ്ബുള്ളയുടെ പുതിയ തലവൻ നയിം ഖാസിം. വ്യവസ്ഥകൾ അംഗീകരിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.(Hezbollah leader says they are ready for truce )

ഈ നീക്കത്തിന് തയ്യാറുള്ളതായി ഹിസ്ബുള്ള തലവൻ അറിയിച്ചത് ഇസ്രായേൽ സൈന്യം ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിലെല്ലാം ബോംബാക്രമണം തുടരുന്ന സാഹചര്യത്തിലാണ്.

സന്ധിക്കുള്ള ചർച്ചകൾ ഇസ്രായേൽ സുരക്ഷാ മന്ത്രാലയം വേഗത്തിലാക്കുന്ന ഘട്ടത്തിലാണ് ഹിസ്ബുള്ളയുടെ ഭാഗത്തു നിന്നുള്ള ഈ നീക്കമെന്നത് ഏറെ ശ്രദ്ധേയമാണ്.

സായുധ സംഘത്തിൻ്റെ ഉപമേധാവിയായിരുന്ന നയിം ഖാസിം പുതിയ തലവനായത് ഹസൻ നസ്രള്ള വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതോടെയാണ്.

Related Stories

No stories found.
Times Kerala
timeskerala.com