
തെൽ അവീവ്: വടക്കൻ ഇസ്രായേലിൽ ഹിസ്ബുല്ലയ്ക്ക് നേരെ മിസൈൽ ആക്രമണം. മെറ്റൂല, ഹൈഫ എന്നിവിടങ്ങളിലുണ്ടായ റോക്കറ്റ് വർഷത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. കാർഷിക മേഖലയിലാണ് ആക്രമണം നടന്നതെന്ന് 'ടൈംസ് ഓഫ് ഇസ്രായേൽ' വ്യക്തമാക്കി.
മെറ്റൂലയിൽ അഞ്ചുപേരും ഹൈഫയിൽ രണ്ടുപേരുമാണു മിസൈൽ വർഷത്തിൽ കൊല്ലപ്പെട്ടത്. മെറ്റൂലയിൽ പ്രാദേശിക സമയം ഇന്നു രാവിലെയാണ് ഹിസ്ബുല്ല ആക്രമണം ഉണ്ടായത്. ഇതോടെ ഏതാനും മാസങ്ങൾക്കിടയിൽ വടക്കൻ ഇസ്രായേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 39 ആയെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.