
തെൽ അവീവ്: തെൽ അവീവിലെ സൈനിക കേന്ദ്രം ലക്ഷ്യമിട്ട് ഹിസ്ബുല്ല ആക്രമണം നടത്തി. തെക്കൻ തെൽ അവീവിലെ ബിലു സൈനിക കേന്ദ്രം ആക്രമിച്ചുവെന്ന് ഹിസ്ബുല്ല അറിയിച്ചു (Hezbollah Attack). ഇതാദ്യമായാണ് ഹിസ്ബുല്ല തെൽ അവീവിലെ ഇസ്രായേൽ സൈനിക കേന്ദ്രം ആക്രമിക്കുന്നത്.
അതേസമയം, ആക്രമണത്തിൽ ആൾനാശമോ കെട്ടിടങ്ങൾക്ക് കേടുപാടോ സംഭവിച്ചുവെന്നോയെന്ന് വ്യക്തമല്ല. ആക്രമണം സംബന്ധിച്ച് ഇസ്രായേൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.