ഇസ്രായേലി വ്യോമതാവളത്തിൽ ആക്രമണവുമായി ഹിസ്ബുല്ല; ഇറാഖിൽനിന്നും ആക്രമണം

ഇസ്രായേലി വ്യോമതാവളത്തിൽ ആക്രമണവുമായി ഹിസ്ബുല്ല; ഇറാഖിൽനിന്നും ആക്രമണം
Published on

ബെയ്റൂത്: വടക്കൻ ഇസ്രായേലിൽ ആക്രമണം തുടർന്ന് ഹിസ്ബുല്ല. റാമത് ഡേവിഡ് വ്യോമതാവളത്തിന് നേരെ രണ്ട് വട്ടം മിസൈൽ അയച്ചതായി ഹിസ്ബുല്ല അവകാശപ്പെട്ടു. ഫാദി 1, ഫാദി 2 എന്നീ മിസൈലുകളാണ് വിക്ഷേപിച്ചത്. ലബനാനിലെ നിരവധി സാധാരണ ജനങ്ങളെ ഇസ്രായേൽ വധിച്ചതിനുള്ള തിരിച്ചടിയായിട്ടാണ് ആക്രമണമെന്ന് ഹിസ്ബുല്ല പ്രസ്താവനയിൽ അറിയിച്ചു.

ലബനാനിൽനിന്ന് 10 വിക്ഷേപണങ്ങൾ തിരിച്ചറിഞ്ഞാതയും അതിൽ ഭൂരിഭാഗവും പ്രതിരോധിച്ചതായും കഴിഞ്ഞ ദിവസം രാത്രി ഇസ്രായേലി സൈന്യം അറിയിച്ചിരുന്നു. മിസൈൽ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റതായും ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, തെക്കൻ ലബനാനിലെ 400 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹിസ്ബുല്ലയുടെ തിരിച്ചടി ഉണ്ടാകുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com