ലോകത്ത് മൂല്യമേറിയ കറൻസികളിൽ ആദ്യ 3 സ്ഥാനത്ത് ഗൾഫ് കറൻസികൾ | Gulf Currencies

ലോകത്ത് മൂല്യമേറിയ കറൻസികളിൽ ആദ്യ 3 സ്ഥാനത്ത് ഗൾഫ് കറൻസികൾ | Gulf Currencies
Published on

ദുബായ്: ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസികളിൽ ആദ്യ മൂന്നു സ്ഥാനത്ത്  ഗൾഫ് കറൻസികൾ(Gulf Currencies). കുവൈത്ത് ദിനാർ, ബഹ്റൈൻ ദിനാർ, ഒമാൻ റിയാൽ എന്നിവയാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തിയ കറൻസികൾ. ഒരു ഒമാനി റിയാലിന് 2.59 യുഎസ് ഡോളറാണ് നിലവിലെ മൂല്യം. കഴിഞ്ഞ വർഷം 2.49നും 2.60നും ഇടയിലായിരുന്നു.

ജോർദാനിയൻ ദിനാർ, ഗിബ്രാൾട്ടർ പൗണ്ട്, ബ്രിട്ടീഷ് പൗണ്ട് എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ എത്തിയത്. പ്രധാനമായും എണ്ണയെ ആശ്രയിക്കുന്നതാണ് ഒമാന്റെയും കുവൈത്തിന്റെയും ബഹ്‌റൈന്റെയും സമ്പദ്‌വ്യവസ്ഥ. ഒരു കുവൈത്ത് ദിനാറിന് 280.72 രൂപയും ബഹ്റൈൻ ദിനാറിന് 229.78 രൂപയും ഒമാൻ റിയാൽ 224.98 രൂപയുമാണ് നിലവിലെ വിനിമയ നിരക്ക്.

Related Stories

No stories found.
Times Kerala
timeskerala.com