
പാരീസ്: ഫ്രാൻസിലെ ഗ്രെനോബ്ല നഗരത്തിലെ ബാറിൽ ഗ്രനേഡ് ആക്രമണമുണ്ടായി(Grenade Attack). ആക്രമണത്തിൽ 12 പേർക്കു പരിക്കേറ്റതായാണ് വിവരം. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഈ സമയം ബാറിലെത്തിയ അക്രമി ഗ്രനേഡ് എറിയുകയായിരുന്നു. ഗ്രനേഡിന് പുറമെ ഇയാളുടെ പക്കൽ യന്ത്രത്തോക്കും ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.
ആക്രമണത്തിൽ പരിക്കേറ്റതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. സംഭവത്തിനു പിന്നിൽ മയക്കുമരുന്നു മാഫിയ ബന്ധമുണ്ടെന്നു സംശയിക്കുന്നതായി പോലീസ് അറിയിച്ചു.