
ഇസ്‍ലാമാബാദ്: കഴിഞ്ഞ വർഷം നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ സൈനിക കോടതി വിചാരണ ചെയ്യില്ലെന്ന് പാകിസ്താൻ സർക്കാർ ഹൈകോടതിയിൽ. തിങ്കളാഴ്ച ഇസ്‍ലാമാബാദ് ഹൈകോടതി ജസ്റ്റിസ് മിയാംഗൽ ഹസൻ ഔറംഗസേബ് ഉൾപ്പെട്ട ബെഞ്ചിന് മുമ്പാകെയാണ് അഡീഷനൽ അറ്റോണി ജനറൽ മുനവ്വർ ഇഖ്ബാൽ ദുഗ്ഗൽ സർക്കാറിന്റെ നിലപാട് അറിയിച്ചത്. സൈനിക വിചാരണക്കെതിരെ ഇംറാൻ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് സർക്കാർ നിലപാട് അറിയിച്ചത്.