ഗാസ വിഷയത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് ജോർദ്ദാൻ രാജാവ് | Gaza Updates

ഗാസ വിഷയത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് ജോർദ്ദാൻ രാജാവ് | Gaza Updates

Published on

ജോർദ്ദാൻ: ഗാസ വിഷയത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് ജോർദ്ദാനിലെ അബ്ദുള്ള രാജാവ്(Gaza Updates). ഗാസയെ പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായി അവിടുത്തെ ജനങ്ങളെ മറ്റെവിടേക്കെങ്കിലും മാറ്റുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെയാണ് രാജാവ് എതിർത്തത്.

വാഷിംഗ്ടണിൽ വച്ച് രാജാവും ട്രംപും നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് എതിർപ്പ് പരസ്യമാക്കിയത്. മാത്രമല്ല; പാലസ്തീൻ ജനതയെ കുടിയൊഴിപ്പിക്കാതെ ഗാസയെ പുനർനിർമ്മിക്കാനുള്ള പദ്ധതി ഈജിപ്റ്റ് തയ്യാറാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യു.എസ്, ഗാസയെ ഏറ്റെടുക്കുമന്ന തന്റെ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് ട്രംപും അറിയിച്ചു. ഫെബ്രുവരി 27ന് പാലസ്‌തീൻ വിഷയം ചർച്ച ചെയ്യാൻ ഈജിപ്റ്റിൽ അടിയന്തര അറബ് ഉച്ചകോടി നടക്കാനിരിക്കെയാണ് രാജാവിന്റെ അഭിപ്രായ പ്രകടനം.

Times Kerala
timeskerala.com