“ഹമാസിനെതിരെ ‘നരകത്തിന്റെ കവാടങ്ങൾ’ തുറക്കും” – ബെഞ്ചമിൻ നെതന്യാഹു | Gaza Updates

“ഹമാസിനെതിരെ ‘നരകത്തിന്റെ കവാടങ്ങൾ’ തുറക്കും” – ബെഞ്ചമിൻ നെതന്യാഹു | Gaza Updates
Published on

ടെൽ അവീവ്: ശനിയാഴ്ച ഉച്ചയോടെ ബന്ദികളെ കൈമാറിയില്ലെങ്കിൽ ഗാസയിൽ വീണ്ടും യുദ്ധം നടക്കുമെന്ന് ഹമാസിന് മുന്നറിയിപ്പ് നൽകി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു(Gaza Updates). 4 മണിക്കൂർ നീണ്ട മന്ത്രിസഭാ യോഗത്തിന് ശേഷമാണ് നെതന്യാഹു യുദ്ധ ഭീഷണി മുഴക്കിയത്.

"ശനിയാഴ്ചയ്ക്കകം എല്ലാ ബന്ദികളേയും മോചിപ്പിക്കണമെന്ന യു.എസ് പ്രസിഡന്റ് ട്രംപിന്റെ ആവശ്യത്തോട് വഴങ്ങിയില്ലെങ്കിൽ ഹമാസിനെതിരെ "നരകത്തിന്റെ കവാടങ്ങൾ" തുറക്കും" – നെതന്യാഹു പറഞ്ഞു. "മുഴുവൻ ബന്ദികളെയും വിട്ടയക്കാത്ത പക്ഷം ഇസ്രയേൽ സമാധാന കരാർ റദ്ദാക്കണമെന്നും നരകം തുറക്കട്ടെയെന്നും" യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ  പറഞ്ഞിരുന്നു. ഇതിനു ചുവടുപിടിച്ചാണ് നെതന്യാഹുവിന്റെ പ്രതികരണം. എന്നാൽ എത്ര ബന്ദികളെ മോചിപ്പിക്കണമെന്ന കാര്യം ഇത്വരെയും വ്യക്തമാക്കിയിട്ടില്ല.​

Related Stories

No stories found.
Times Kerala
timeskerala.com