
കയ്‌റോ: ഗാസ – ഇസ്രയേൽ വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ട മദ്ധ്യസ്ഥ ചർച്ചകൾ ആരംഭിച്ചുവെന്ന് ഹമാസ് അറിയിച്ചു(Gaza Updates). ആറാഴ്ച നീണ്ടു നിന്ന ആദ്യഘട്ട വെടി നിർത്തൽ ജനുവരി 19 ന് നിലവിൽ വന്നിരുന്നു. വെടി നിർത്തൽ ചർച്ചകൾക്കായി ഇസ്രയേലിന്റെ ഉന്നത സംഘം ഖത്തർ തലസ്ഥാനമായ ദോഹയിൽ എത്തുമെന്നാണ് വിവരം.
ചർച്ചകൾ ഫലം കണ്ടാൽ 42 ദിവസം നീളുന്ന രണ്ടാം ഘട്ട വെടിനിർത്തൽ പ്രാബല്യത്തിൽ വരും. അതോടെ ഗാസയിലുള്ള എല്ലാ ബന്ദികളെയും ഹമാസ് മോചിപ്പിക്കും. ഗാസയിൽ സ്ഥിരം വെടിനിർത്തൽ കരാർ നിലവിൽ വരും.
33 ഇസ്രയേലി ബന്ദികളെ, ആദ്യഘട്ടത്തിൽ മോചിപ്പിക്കാനാണ് ധാരണയിരിക്കുന്നത്. ഇതുവരെ 13 ഇസ്രയേലി ബന്ദികളെ ഹമാസ് വിട്ടയച്ചിട്ടുണ്ട്. ഇതിനു പകരമായി ഇസ്രയേൽ, നൂറുകണക്കിന് പാലസ്തീനിയൻ തടവുകാരെ സ്വതന്ത്രമാക്കിയിരുന്നു.