
ഗാസ: വടക്കന്‍ ഗാസയിലെ അവസാന ആശുപത്രിയും തകർക്കാൻ പദ്ധതിയിട്ട് ഇസ്രായേൽ അധിനിവേശ സൈന്യം(Gaza is Burning). കമാല്‍ അദ് വാൻ ആശുപത്രിക്ക് നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തില്‍ അഞ്ച് മെഡിക്കല്‍ സ്റ്റാഫ് ഉൾപ്പടെ 55 പേര്‍ കൊല്ലപ്പെട്ടുവെന്ന് ആശുപത്രി ഡയറക്ടര്‍ അറിയിച്ചു.
ഗുരുതരാവസ്ഥയിലുള്ള 75 രോഗികള്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ആക്രമണം നടക്കുമ്പോള്‍ രോഗികളും ജീവനക്കാരുമടക്കം 350 പേരാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഇവരെ ഒഴിപ്പിക്കാനാകാതെ ഗാസ ആരോഗ്യ മന്ത്രാലയം കുടുങ്ങിയിരിക്കുകയാണ്. എത്രയും പെട്ടെന്ന് ആശുപത്രി കെട്ടിടം ഒഴിയാനാണ് ഇസ്രായേൽ ഭീഷണി. ആശുപത്രിയുടെ ഒരു ഭാഗം ഇന്നലെ തന്നെ ഇസ്രായേൽ തകര്‍ത്തിരുന്നു.
ആശുപത്രിക്ക് അകത്തുനിന്ന് ഇപ്പോഴും തീ പടരുന്നതായും എമര്‍ജന്‍സി വിഭാഗത്തിന്റെ ഭാഗത്താണ് തീപ്പിടിത്തമുണ്ടായതെന്നുമാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.