
റിയാദ്: ഗസ്സ മുനമ്പിലെ വെടിനിർത്തൽ ചർച്ച ചെയ്യാനുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിലെ പര്യടനത്തിന്റെ ഭാഗമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ സൗദി അറേബ്യയിലെത്തി. ബുധനാഴ്ച രാവിലെ റിയാദിലെത്തിയ അദ്ദേഹത്തെ സൗദി വിദേശകാര്യ ഉപമന്ത്രി എൻജി. വലീദ് ബിൻ അബ്ദുൽ കരീം അൽ ഖുറൈജി റിയാദ് കിങ് ഖാലിദ് ഇൻറർനാഷനൽ എയർപ്പോർട്ടിലെത്തി സ്വീകരിച്ചു. ശേഷം വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് എത്തി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ അൽ സഊദുമായി കൂടിക്കാഴ്ച നടത്തി.