
ഇസ്രായേൽ, ഖത്തർ, യുണൈറ്റഡ് സ്റ്റേറ്റ്സ് (യു.എസ്), ഈജിപ്ത് മധ്യസ്ഥ പ്രതിനിധികളെ ഉൾപ്പെടുത്തി ദോഹയിൽ പുതിയ റൗണ്ട് ഗസ്സ വെടിനിർത്തൽ ചർച്ചകൾ ഇന്ന് നടക്കുമെന്ന് അധികൃതർ അറിയിച്ചു. അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വ്യാഴാഴ്‌ച ദോഹയിൽ നടക്കുന്ന ഉന്നതതല ചർച്ചയിൽ ഹമാസ് പങ്കെടുക്കുമോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം ഹമാസ് പ്രതിനിധികൾ ഖത്തർ വാഷിംഗ്ടണിന് ഉറപ്പുനൽകിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
പുതിയ ചർച്ചകളിലേക്ക് പോകുന്നത് അധിനിവേശത്തിന് പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്താനും, കൂടുതൽ കൂട്ടക്കൊലകൾ നടത്താനുമുള്ള തന്ത്രമായാണ് കാണുന്നതെന്ന് മുതിർന്ന ഹമാസിന്റെ ഉദ്യോഗസ്ഥൻ സാമി അബു സുഹ്‌രി റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു.