ഗാസ; വെടിനിർത്തൽ ചർച്ചയ്‌ക്ക് ഇസ്രയേൽ സംഘം ഖത്തറിൽ | Gaza Attack

ഗാസ; വെടിനിർത്തൽ ചർച്ചയ്‌ക്ക് ഇസ്രയേൽ സംഘം ഖത്തറിൽ | Gaza Attack
Published on

ദോഹ: ഗാസയിലെ വെടിനിർത്തൽ സംബന്ധിച്ച ചർച്ചയിൽ പങ്കെടുക്കാൻ ഇസ്രയേലിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ ഖത്തറിലെ ദോഹയിലെത്തി(Gaza Attack ). ഈജിപ്റ്റ്, യു.എസ്, ഖത്തർ തുടങ്ങിയ മദ്ധ്യസ്ഥ രാജ്യങ്ങളുടെ പ്രതിനിധികളുമായാണ് ഇസ്രയേൽ സംഘം ചർച്ച നടത്തുക. ഗാസയിൽ, ഇസ്രയേൽ ആക്രമണങ്ങളിൽ 46,560 ലേറെ പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.

ജനുവരി 20 ന് ഡൊണാൾഡ് ട്രംപ് യു.എസ് പ്രസിഡ​ന്റായി ചുമതലയേൽക്കുന്നതിന് മുന്നേ കരാറിൽ ധാരണയിലെത്തിച്ചേരാനാണ് മദ്ധ്യസ്ഥ രാജ്യങ്ങളുടെ ശ്രമം. ചർച്ചകളിൽ പുരോഗതിയുണ്ടെന്നാണ് ലഭ്യമായ വിവരം.

ഇസ്രയേലിൽ, ഹമാസിന്റെ പിടിയിലുള്ള 98 ബന്ദികളുടെ മോചനത്തിനായി പ്രതിഷേധം ശക്തമാണ്. മൊസാദ് തലവൻ ഡേവിഡ് ബാർനിയ,​ ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റിന്റെ മേധാവി റോനൻ ബാർ തുടങ്ങിയവർ ബന്ദികളുടെ സംഘത്തിലുണ്ടെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് വൃത്തം അറിയിച്ചത്. .

Related Stories

No stories found.
Times Kerala
timeskerala.com