
കാൻബെറ: ഓസ്ട്രേലിയയിലെ വടക്കൻ ക്വീൻസ്‌ലൻഡ് പ്രളയത്തിൽ മുങ്ങി(Flood). ശക്തമായ മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു. വടക്കൻ ക്വീൻസ്‌ലൻഡിന്റെ ഭാഗങ്ങളിൽ 24 മണിക്കൂറിനിടെ 700 മില്ലിമീറ്ററിലേറെ മഴയാണ് പെയ്‌തത്.
പ്രളയത്തെ തുടർന്ന് ആയിരങ്ങളെ മാറ്റിപ്പാർപ്പിച്ചതായി അധികൃതർ അറിയിച്ചു. ഈ മേഖലകളിൽ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. 60 വർഷത്തിനിടെ ക്വീൻസ്‌ലൻഡിൽ ഏറ്റവും ശക്തമായി പെയ്ത മഴയാണിതെന്നും വിനാശകരമായ പ്രളയത്തിന് ഇത് ഇടയാക്കുമെന്ന ഭീതിയും ജനങ്ങൾക്കിടയിൽ നിലനിൽകുന്നു.