
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വന്പൻ ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ആറ് ഗോളുകൾക്ക് ഇപ്സ്വിച്ച് ടൗണിനെ തകർത്തു.മാഞ്ചസ്റ്റർ സിറ്റിക്കായി ഫിൽ ഫോഡൻ രണ്ട് ഗോളുകൾ നേടി. വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 38 പോയിന്റായി (English Premier League)
മറ്റിയോ കൊവിസിച്ച്, ജോറമി ഡോകു, എർലിംഗ് ഹാലണ്ട്, ജെയിംസ് മക്അറ്റി എന്നിവർ ഓരോ ഗോൾ വീതം നേടി. . നിലവിൽ ലീഗ് ടേബിളിൽ നാലാം സ്ഥാനത്താണ് സിറ്റി.