

കൈറോ: ഗസ്സയിൽ ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുന്നതിനിടെ രണ്ട് ദിവസം വെടിനിർത്തണമെന്ന നിർദേശവുമായി ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി. ഹമാസിന്റെ പക്കലുള്ള നാല് ഇസ്രായേലി ബന്ദികളെ ഫലസ്തീൻ തടവുകാർക്ക് പകരമായി കൈമാറാമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവച്ചു. ഇതാദ്യമായാണ് ഈജിപ്ത് ഇത്തരമൊരു നിർദേശം പരസ്യമായി പ്രഖ്യാപിക്കുന്നത്.
ഇതിനുശേഷം ഗസ്സയിലേക്ക് സഹായം എത്തിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വഴിയൊരുക്കണമെന്നും അൾജീരിയൻ പ്രസിഡന്റ് അബ്ദുല്‍ മദ്ജിദ് ടെബൗണിനോടൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ അൽസീസി പറഞ്ഞു.