സിനിമാ മേഖലയിലെ ലഹരി ഉപയോഗം; മുഖം നോക്കാതെ നടപടി എടുക്കുമെന്ന് സജി ചെറിയാൻ | Drug abuse in the film industry

''രാജ്യത്തിന് തന്നെ മാതൃകയാണ് നമ്മുടെ സിനിമാ മേഖല, അതിന് മങ്ങലേൽപ്പിക്കുന്ന യാതൊരു നിയമവിരുദ്ധ പെരുമാറ്റവും അംഗീകരിക്കാൻ സാധിക്കില്ല''
Saji Cherian
Published on

തിരുവനന്തപുരം: നടന്‍ ഷൈൻ ടോം ചാക്കോക്കെതിരെ നടി വിൻസി അലോഷ്യസ് നൽകിയ പരാതി ഗൗരവമുള്ളതാണെന്ന് സംസ്കാരിക മന്ത്രി സജി ചെറിയാൻ. സിനിമയിലെ ലഹരി ഉപയോഗത്തിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും ഇത്തരം പ്രവണതകൾ വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ഇത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കുകയും നിയമപരമായ പരിഹാരത്തിന് ധൈര്യപൂർവം നിലപാട് സ്വീകരിക്കുകയും ചെയ്ത നടിയുടെ സമീപനം സ്വാഗതാർഹവും അഭിനന്ദനാർഹവുമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

"രാജ്യത്തിന് തന്നെ മാതൃകയാണ് നമ്മുടെ സിനിമാ മേഖല. അതിന് മങ്ങലേൽപ്പിക്കുന്ന യാതൊരു നിയമവിരുദ്ധ പെരുമാറ്റവും അംഗീകരിക്കാൻ സാധിക്കില്ല. അത്തരക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകും." - മന്ത്രി പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com