വീടുകളിലേക്ക് മടങ്ങി വരരുത്, ആംബുലൻസ് ഉപയോഗിക്കരുത്: തെക്കൻ ലെബനൻകാരോട് ഇസ്രയേലി സൈന്യം

വീടുകളിലേക്ക് മടങ്ങി വരരുത്, ആംബുലൻസ് ഉപയോഗിക്കരുത്: തെക്കൻ ലെബനൻകാരോട് ഇസ്രയേലി സൈന്യം
Published on

തെക്കൻ ലെബനനിലെ ആളുകളോട് വീടുകളിലേക്ക് മടങ്ങി വരരുതെന്ന് ഇസ്രയേലി സൈന്യം. ഹിസ്ബുല്ലയ്ക്ക് എതിരെ മേഖലയിൽ ആക്രമണം നടക്കുന്നതിനാലാണ് മുന്നറിയിപ്പ്. നിങ്ങളുടെ ഗ്രാമങ്ങളോട് ചേർന്ന് ഹിസ്ബുല്ല കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം തുടരുകാണെന്നും അതിനാൽ പലായനം ചെയ്ത് പോയവർ വീടുകളിലേക്ക് തിരികെ എത്തരുതെന്നും ഇസ്രയേൽ വക്താവ് അവിചയ് ആദ്രീ സമൂഹ മാധ്യമമായ എക്സിലെ ഔദ്യോഗിക പേജ് വഴി അറിയിച്ചു.

ഈ നിർദ്ദേശം ലെബനനിലെ ജനങ്ങളടെ സുരക്ഷയ്ക്കായാണ് ഒരറിയിപ്പ് ലഭിക്കുന്നത് വരെ തിരികെ വീടുകളിലേക്ക് വരരുതെന്നും നിർദ്ദേശത്തിൽ പറയുന്നു. മറ്റൊരു പോസ്റ്റിൽ ആരോഗ്യപ്രവർത്തകരോട് ആംബുലൻസ് ഉപയോഗിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഹിസ്ബുല്ല അംഗങ്ങൾ ആംബുലൻസ് ഉപയോഗിക്കുന്നതിനാലായിരുന്നു ഇത്. മെഡിക്കൽ ടീം അംഗങ്ങളോട് ഹിസ്ബുല്ലയ്ക്ക് വാഹനം നൽകരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com