

വാഷിംഗ്‌ടൺ ഡി സി: റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ യു എസ് പ്രസിഡൻറുമായിരുന്ന ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ 47ാമത് പ്രസിഡൻറാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ട്രംപ് വീണ്ടും അധികാരം പിടിച്ചെടുത്തത് ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി കമല ഹാരിസിനെ പരാജയത്തിലേക്ക് വീഴ്ത്തിക്കൊണ്ടാണ്.(Donald Trump won US Election)
അദ്ദേഹത്തിൻ്റെ കുതിപ്പ് 277 ഇലക്ടറല്‍ വോട്ട് നേടിയാണ്. കമല ഹാരിസ് നേടിയത് 226 ഇലക്ടറല്‍ വോട്ടുകളാണ്. റിപ്പബ്ലിക്കൻ പാർട്ടി സെനറ്റില്‍ ഭൂരിപക്ഷം നേടി. വൈസ് പ്രസിഡൻറാകുന്നത് ജെ ഡി വാന്‍സ് ആണ്.
അമേരിക്കയുടെ ചരിത്രത്തിൽ തന്നെ തോൽവിക്ക് ശേഷം തിരികെയെത്തുന്ന രണ്ടാമത്തെ പ്രസിഡൻറാകും 78കാരനായ ഡൊണാൾഡ് ട്രംപ്. അദ്ദേഹം അണികളെ അഭിസംബോധന ചെയ്യാനായി ഫ്ളോറിഡയിലേക്ക് തിരിച്ചെന്നാണ് റിപ്പോർട്ട്. ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലാണ് ട്രംപ് അണികളെ കാണുന്നത്.
എന്നാൽ, ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസ് ഇന്ന് തൻ്റെ അനുയായികളെ അഭിസംബോധന ചെയ്യില്ല. അവർ വ്യാഴാഴ്ച്ചയാണ് അണികളെ കാണുന്നത്. അരിസോണ, നെവാഡ, ജോര്‍ജിയ, നോര്‍ത്ത് കാരോലിന, പെന്‍സില്‍വാനിയ, മിഷിഗന്‍, വിസ്‌കോന്‍സെന്‍ എന്നീ സ്വിങ് സ്റ്റേറ്റുകളിൽ ട്രംപിന് നേട്ടമുണ്ടാക്കാനായി.