
വാഷിംഗ്ടൺ: അമേരിക്കയിലെ ചില്ലറ നാണയമായ പെന്നിയുടെ നിർമ്മാണം അവസാനിപ്പിക്കാൻ യു.എസ് പ്രസിഡന്റ് ട്രംപ് ട്രഷറി വകുപ്പിനു നിർദേശം നല്കിയതായി വിവരം(Donald Trump). ചെലവു ചുരുക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
പെന്നി എന്നത് ഡോളറിന്റെ നൂറിലൊന്നു വരുന്ന ഒരു സെന്റിന്റെ നാണയമാണ്. ഒരു പെന്നി നിർമ്മിക്കാൻ രണ്ടു സെന്റാണ് ചെലവ് വരുന്നത്. ഇത് വലിയ പാഴ് ചിലവാണെന്ന് ട്രംപ് വ്യക്തമാക്കി. എന്നാൽ ട്രംപിന്റെ ഉത്തരവിന് കോൺഗ്രസ് കൂടി അംഗീകാരം നൽകണം. ഇത് സംബന്ധിച്ച് മുന്പ് കൊണ്ടുവന്ന ബില്ലുകളെല്ലാം കോൺഗ്രസിൽ പരാജയപ്പെട്ടിരുന്നു.