പാരിസ് ഉടമ്പടിയിൽ നിന്ന് പിന്മാറിയ ട്രംപ് പ്ലാസ്റ്റിക്ക് സ്ട്രോകളെ സ്വാഗതം ചെയ്തു | Donald Trump

പാരിസ് ഉടമ്പടിയിൽ നിന്ന് പിന്മാറിയ ട്രംപ് പ്ലാസ്റ്റിക്ക് സ്ട്രോകളെ സ്വാഗതം ചെയ്തു | Donald Trump
Published on

വാഷിങ്ടൺ: ബൈഡൻ സർക്കാർ നിർബന്ധമാക്കിയ പ്രകൃതി സൗഹൃദമായ പേപ്പർ സ്ട്രോകളെ വിമർശിച്ച് യു.എസ് പ്രസിഡന്റ് ‍ഡോണൾഡ് ട്രംപ്(Donald Trump). പേപ്പർ സ്ട്രോകൾ ഇനി വേണ്ടെന്നും പ്ലാസ്റ്റിക്കിലേക്ക് മടങ്ങണമെന്നും ട്രംപ് ആഹ്വാനം ചെയ്തു. പേപ്പർ സ്‌ട്രോകൾക്കായുള്ള ബൈഡൻ സർക്കാരിന്റെത് നയം പരിഹാസ്യമാണെന്നും രാജ്യത്ത് പ്ലാസ്റ്റിക് സ്ട്രോകൾക്കുള്ള വിലക്ക് നീക്കുന്ന ഉത്തരവിൽ താൻ അടുത്ത ആഴ്ച ഒപ്പു വയ്ക്കുമെന്നും ട്രംപ് അറിയിച്ചു.

അമേരിക്കയുടെ പ്രസിഡന്റായി ട്രംപ് ഭരണത്തിൽ മടങ്ങി കയറിയ ശേഷം പാരിസ് കാലാവസ്ഥാ വ്യതിയാന കരാറിൽ നിന്ന് പിന്മാറിയിരുന്നു. ഇതിനു പുറമെയാണ് പ്ലാസ്റ്റിക്കിലേക്ക് തിരികെ പോകണമെന്ന ട്രംപ് ആഹ്വാനം ചെയ്തത്. ''യുഎസ് പ്ലാസ്റ്റിക് സ്ട്രോ ഉപയോഗിക്കുന്നതിലേക്ക് തിരിച്ചുവരും. ഇതു സംബന്ധിച്ച എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഞാൻ അടുത്ത ആഴ്ച ഒപ്പുവയ്ക്കും. പ്ലാസ്റ്റിക്കിലേക്ക് മടങ്ങൂ.'' – ട്രംപ്  തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിൽ കുറിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com