Top
ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനൊരുങ്ങി യു.കെ | Deportation
ബ്രിട്ടന്‍: ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനൊരുങ്ങി യു.കെ(Deportation). അമേരിക്കയുടെ ചുവടുപിടിച്ചാണ് തീരുമാനം. ഇന്ത്യക്കാർ ഏറ്റവുമധികം കുടിയേറിയിട്ടുള്ള രാജ്യങ്ങളിലൊന്നാണ് ബ്രിട്ടന്‍.
എന്നാൽ വിദ്യാര്‍ത്ഥി വിസകളില്‍ ബ്രിട്ടണിൽ എത്തിയിട്ടുള്ളവര്‍ക്ക് തൊഴില്‍ ചെയ്യുന്നതിന് ഉള്‍പ്പെടെ നിയന്ത്രണങ്ങളുണ്ട്. അനധികൃതമായി ബ്രിട്ടനില്‍ ജോലി ചെയ്യുന്നവരെ കണ്ടെത്തി യുണൈറ്റഡ് കിങ്ഡം ലേബര്‍ ഗവണ്‍മെന്റാണ് നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായുള്ള പരിശോധനകൾ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യന്‍ റെസ്റ്റോറെന്റുകള്‍, നെയില്‍ ബാറുകള്‍, കടകള്‍, കാര്‍ വാഷിങ് കേന്ദ്രങ്ങള്‍ തുടങ്ങിയവയില്‍ അനധികൃത ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ കഴിഞ്ഞ ദിവസം നടന്നു.

