
ഫിഡെ: ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ മുന്നില്‍ കടന്ന് ഇന്ത്യയുടെ ഡി ഗുകേഷ്. 11-ാം ഗെയിമില്‍ ചൈനയുടെ ഡിങ് ലിറേനെ ഞെട്ടിച്ച് ഗുകേഷ് വിജയം സ്വന്തമാക്കിയത്. 29-ാം നീക്കത്തിനൊടുവിലാണ് ഗുകേഷിനു മുമ്പില്‍ ലിറേന്‍ അടിയറവ് പറഞ്ഞത്. (world chess championship)
14 മത്സരങ്ങളുടെ പരമ്പരയില്‍ ഇതോടെ ഗുകേഷിന് ആറ് പോയിന്റായി. ലിറേന് അഞ്ച് പോയിന്റാണുള്ളത്. പരമ്പരയില്‍ ആദ്യം 7.5 പോയിന്റ് നേടുന്നയാളാണ് ചാമ്പ്യനാവുക. ഇനി മൂന്ന് മത്സരങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. 11 ഗെയിമില്‍ ഇതാദ്യമായാണ് ഗുകേഷ് ലീഡ് നേടുന്നത്. ആദ്യ ഗെയിമില്‍ ലിറേന്‍ വിജയം നേടിയപ്പോള്‍ മൂന്നാമത്തെ മത്സരം ഗുകേഷിന് അനുകൂലമായിരുന്നു. മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് ഫലമുണ്ടായത്. എട്ട് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.