നിര്‍ണായക നീക്കം: ബോബി ചെമ്മണൂരിന്റെ ഫോണ്‍ പിടിച്ചെടുത്ത് അന്വേഷണ സംഘം | Investigation team seizes Bobby Chemmanur’s phone

നിര്‍ണായക നീക്കം: ബോബി ചെമ്മണൂരിന്റെ ഫോണ്‍ പിടിച്ചെടുത്ത് അന്വേഷണ സംഘം | Investigation team seizes Bobby Chemmanur’s phone
Published on

നടി ഹണി റോസിന്റെ പരാതിയില്‍ നിര്‍ണായക നീക്കം നടത്തി അന്വേഷണം സംഘം. ബോബി ചെമ്മണൂരിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. ബോബി ഉപയോഗിച്ചിരുന്ന ഐഫോണ്‍ ആണ് പിടിച്ചെടുത്തത്. ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് വിടും.

അതേസമയം, താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ വിശദീകരണം നൽകി. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുംവഴിയാണ് പ്രതികരണം. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയത്. സ്ത്രീകള്‍ക്കുനേരേ അശ്ലീലപരാമര്‍ശം നടത്തല്‍, അത്തരം പരാമര്‍ശങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ബോബിക്കെതിരെ ചുമത്തിയത്. ബോബിയെ നാളെ നാളെ ഓപ്പണ്‍ കോര്‍ട്ടില്‍ ഹാജരാക്കും. അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ ഇന്ന് സ്റ്റേഷനില്‍ തുടരും. കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനുള്ള അനുമതി പൊലീസ് തേടിയേക്കും. ബോബി ചെമ്മണ്ണൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും എന്നാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com