
സിംഗപ്പൂർ: സിംഗപ്പൂരിൽ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ഇന്ത്യൻ വംശജനായ മുൻ ഗതാഗത മന്ത്രി എസ്. ഈശ്വരനെ വീട്ടു തടങ്കലിലേക്ക് മാറ്റിയതായി റിപ്പോർട്ട്(Corruption Case). ഈശ്വരന് മേൽ, 3,00,000 ഡോളറിലേറെ വിലമതിക്കുന്ന സമ്മാനങ്ങൾ അനധികൃതമായി സ്വീകരിച്ചതിനും നീതി തടസപ്പെടുത്താൻ ശ്രമിച്ചതും ഉൾപ്പടെ നാല് കുറ്റങ്ങളാണ് ചുമത്തിയത്.
കഴിഞ്ഞ ഒക്ടോബറിലാണ് ഇദ്ദേഹത്തിന് കോടതി ഒരു വർഷം തടവ് ശിക്ഷ വിധിച്ചത്. എന്നാൽ, ഈശ്വരന് ശേഷിക്കുന്ന ശിക്ഷാകാലയളവിൽ നിശ്ചിത വ്യവസ്ഥകൾ പാലിച്ച് സ്വന്തം വീട്ടിൽ കഴിയാം. ഈശ്വരന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഇലക്ട്രോണിക് മോണിറ്ററിംഗ് ടാഗ് ഉപയോഗിക്കും.