ഇനി “കമ്മ്യൂണിറ്റി നോട്ട്സ്” മാതൃക; ഫാക്ട് ചെക്കർമാരെ ഒഴിവാക്കാൻ മെറ്റ | Community Notes

ഇനി “കമ്മ്യൂണിറ്റി നോട്ട്സ്” മാതൃക; ഫാക്ട് ചെക്കർമാരെ ഒഴിവാക്കാൻ മെറ്റ | Community Notes
Published on

സോഷ്യൽമീഡിയ പ്ലാറ്റുഫോമുകളായ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും കള്ളത്തരങ്ങളുണ്ടോ എന്ന് കണ്ടുപിടിക്കുന്ന ഫാക്ട് ചെക്കർമാരെ മെറ്റ ഒഴിവാക്കാൻ തീരുമാനിച്ചു(Community Notes). 'കമ്മ്യൂണിറ്റി നോട്ട്സ്' സംവിധാനത്തിലൂടെ നേരിട്ട് ഉപയോക്താക്കൾക്ക് തെറ്റായ വാർത്തകളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും റിപ്പോർട്ട് ചെയ്യാനാകുന്ന തരത്തിലുള്ള സംവിധനമാണ് ഇനി നിലവിൽ വരിക.  സോഷ്യൽ മീഡിയ പ്ലാറ്റഫോമായ 'എക്സി'ലേ പോലെ ഉപയോക്താക്കളെ ഈ ജോലി ഏൽപ്പിക്കാനാണ് മെറ്റ തീരുമാനിച്ചിരിക്കുന്നത്.

രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരിച്ച് പോസ്റ്റുകളിടുന്നതിനെ യാതൊരു തരത്തിലും ഇനി മെറ്റയുടെ അൽ​ഗൊരിതം പിടികൂടില്ല. മാത്രമല്ല; ഇത്തരം വിഷയങ്ങളിലെ പോളിസി വയലേഷൻസുകൾ ഇനി മെറ്റ കാര്യമായി നോക്കുകയുമില്ല. പകരം അവ ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുന്നത് വരെ മെറ്റ കാത്തിരിക്കും. ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്താൽ അത് പരിശോധിച്ച ശേഷമായിരിക്കും തുടർ നടപടി. ഇത് ഉപയോക്താക്കൾക്ക് കൂടുതൽ അഭിപ്രായസ്വാതന്ത്ര്യം നൽകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com