ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടൽ: 14 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു

ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടൽ: 14 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു
Published on

ബെയ്‌റൂത്ത്: ഹിസ്ബുല്ലയുമായി നടന്ന ഏറ്റുമുട്ടലിൽ 14 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. ഇസ്രായേൽ വൃത്തങ്ങളെ ഉദ്ധരിച്ച് സ്‌കൈ ന്യൂസ് അറേബ്യയാണ് വാർത്ത പുറത്തുവിട്ടത്. തെക്കൻ ലെബനാനിലെ ഏറ്റുമുട്ടലിലാണ് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടത്. നിരവധി സൈനികർക്ക് പരിക്കേറ്റതായും വിവരമുണ്ട്.

മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു. തെക്കൻ ലെബനാനിലെ ഗ്രാമത്തിൽ ഒരു കെട്ടിടത്തിനകത്ത് ഹിസ്ബുല്ല പോരാളികളുമായി ഏറ്റുമുട്ടൽ ഉണ്ടായതായും പരിക്കേറ്റ സൈനികരെ ചികിത്സിക്കാൻ മെഡിക്കൽ സംഘത്തോട് അങ്ങോട്ട് എത്താൻ ആവശ്യപ്പെട്ടുവെന്നും ഇസ്രായേൽ സൈനിക റേഡിയോ റിപ്പോർട്ട് ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com