
ഡൽഹി: ഇന്ത്യയുമായി വെടിനിർത്തൽ ധാരണയിലെത്തിയതിന് പിന്നാലെ വ്യോമാതിർത്ത് തുറന്ന് പാകിസ്താൻ. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ കടുത്ത നടപടികൾ സ്വീകരിച്ചതോടെ പാകിസ്താൻ അടിയന്തരമായി വ്യോമമേഖല അടച്ചിടുകയായിരുന്നു.
അതെ സമയം , വെടിനിർത്താൻ ആവശ്യപ്പെട്ട് പാകിസ്ഥാൻ്റെ ഡിജിഎംഒ ആദ്യം ഇന്ത്യയെ ബന്ധപ്പെട്ടത്. സൈന്യങ്ങൾക്കിടയിലെ ചർച്ചയുടെ അടിസ്ഥാനത്തിലാണ് വെടിനിർത്തൽ ധാരണയായത്. വെടിനിർത്താനുള്ള തീരുമാനം കേന്ദ്ര സർക്കാർ സ്ഥിതീകരിച്ചു. ഭാവിയിൽ ഉണ്ടാക്കുന്ന ഭീകരവാദത്തെ രാജ്യത്തിനെതിരായ യുദ്ധമായി കാണുമെന്ന് ഇന്ത്യ നിലപാടെടുത്തു.