
വാഷിംഗ്ടൺ:ജൂലൈയിൽ തലസ്ഥാനമായ റിയോ ഡി ജനീറോയിൽ വച്ച് ബ്രിക്സ് ഉച്ചകോടി നടത്തുമെന്ന് ബ്രസീൽ(BRICS Summit). യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ബ്രിക്സ് രാജ്യങ്ങൾക്ക് മേൽ 100 % താരിഫ് ചുമത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് മണിക്കൂറുകൾക്ക് മുമ്പ് 'ബ്രിക്സ് മരിച്ചു' എന്ന പരാമർശം ട്രംപ് നടത്തുകയും ചെയ്തു. ഇതേ തുടർന്നാണ് ബ്രിക്സ് ഉച്ചകോടി നടത്തുമെന്ന് ബ്രസീൽ അറിയിച്ചത്.
രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനും അംഗരാജ്യങ്ങളുടെ വികസനത്തിനുമായിരിക്കും ബ്രിക്സ് ഉച്ചകോടിയിൽ ഊന്നൽ നൽകുകയെന്ന് പ്രസിഡന്റ് ലൂയിസ് ഇനാഷിയോ ലുല ഡ സിൽവ അഭിപ്രായപ്പെട്ടു. ഒക്ടോബറിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ ഡോളർ ഇതര ഇടപാടുകൾ വർധിപ്പിക്കുന്നതിനെക്കുറിച്ചും പ്രാദേശിക കറൻസികൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും അംഗരാജ്യങ്ങൾ ചർച്ച ചെയ്തിരുന്നു.