

ലിബിയ: ലിബിയയിലെ കുഫ്രയിലെ തെക്കുകിഴക്കൻ ജില്ലയിലെ കൂട്ടക്കുഴി മാടത്തിൽ നിന്ന് 28 സബ്-സഹാറൻ അനധികൃതകുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു(Body Found). അന്വേഷണ സംഘം, മനുഷ്യക്കടത്ത് നടക്കുന്ന മേഖലയിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് കുഫ്രയിലെ സുരക്ഷാ ചേംബർ മേധാവി മുഹമ്മദ് അൽ-ഫദീൽ പറഞ്ഞു.
കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ തടങ്കലിന് സമീപം കുഴിച്ചിട്ട നിലയിലായിരുന്നു. മൃതദേഹ അവശിഷ്ടങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി. അന്വേഷണം സംഘം 76 സബ്- സഹാറൻ ബന്ദികളെയും ഇവിടാ നിന്നും രക്ഷപ്പെടുത്തി. മാത്രമല്ല; കുടുങ്ങിക്കിടന്നവരെല്ലാം ക്രൂര പീഡനത്തിനുൾപ്പടെ ഇരയായിരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് സംബന്ധിച്ച ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.