
ദമാസ്ക്കസ്: ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുള്ള തലവൻ ഹസൻ നസ്റള്ളയുടെ മരുമകനും കൊല്ലപ്പെട്ടു. ഒരു എൻജിഒയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ബുധനാഴ്ച ഡമാസ്കസിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് സംഭവം നടന്നത്.
ദമാസ്കസിലെ മാസെ ജില്ലയിൽ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലെ ഒരു അപ്പാർട്ട്മെന്റിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് ലെബനീസ് പൗരന്മാരിൽ ഒരാൾ ഹസൻ നസ്റള്ളയുടെ മരുമകൻ ഹസൻ ജാഫർ അൽ ഖാസിർ ആണെന്ന് സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് അറിയിച്ചു