
വലൻസിയ: കിഴക്കൻ സ്‌പെയിനിലെ വലൻസിയയിലുണ്ടായ മിന്നൽ പ്രളയത്തിൽ 64 മരണം. നിരവധി കെട്ടിടങ്ങൾ ഭാഗികമായി തകരുകയും വാഹനങ്ങൾ ഒഴുകിപോകുകയും ചെയ്തു. ചൊവ്വാഴ്ച പെയ്ത മഴയിൽ മലാഗ മുതൽ വലൻസിയ വരെ വ്യാപിച്ചുകിടക്കുന്ന തെക്ക്-കിഴക്കൻ സ്പെയിനിന്റെ ഭാഗങ്ങൾ വെള്ളത്തിനടിയിലായി.
വലൻസിയ നഗരത്തിനും മാഡ്രിഡിനും ഇടയിലുള്ള അതിവേഗ ട്രെയിൻ സർവീസ് തടസപ്പെട്ടു.കനത്ത മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമാണ് ഇതേത്തുടർന്നുണ്ടായത്. രക്ഷാപ്രവർത്തകർ എത്തുന്നതും കാത്ത് പലരും രാത്രി കാറുകൾക്ക് മുകളിലാണ് ചെലവഴിച്ചത്. നിരവധി ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കി.