
ബഗ്ദാദ്/തെൽഅവീവ്: ഹിസ്ബുല്ലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ ഇസ്രായേലിൽ ആക്രമണത്തിനു ആരംഭം കുറിച്ച് ഇറാഖി സായുധ സംഘം. ഇറാഖിൽനിന്നെത്തിയ മിസൈലുകൾ തെക്കൻ ഇസ്രായേലിലെ തുറമുഖ നഗരമായ ഐലാത്തിൽ പതിച്ചെന്ന് 'ടൈംസ് ഓഫ് ഇസ്രായേൽ' വ്യക്തമാക്കുന്നു . ആക്രമണത്തിൽ നാശനഷ്ടങ്ങളുണ്ടായെന്ന് ഇസ്രായേല്‍ വൃത്തങ്ങള്‍ അറിയിക്കുന്നു. രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ചെങ്കടൽ വഴിയാണ് ആക്രമണം നടന്നത്. നഗരം ലക്ഷ്യമാക്കി മിസൈലുകളും ഡ്രോണുകളും എത്തിയതായാണു വിവരം. അൽഅർഖാബ് ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് ഇറാൻ വാർത്താ ഏജൻസി 'ഇർന'യെ ഉദ്ധരിച്ച് ജെറൂസലം പോസ്റ്റ് റിപ്പോർട്ട് ചെയ്തു.