
ന്യൂഡല്‍ഹി: ഇൻഡോ - പക് സംഘർഷത്തിൽ പാകിസ്താന്‍ ഇന്ത്യയ്ക്ക് നേരെ പ്രയോഗിച്ചത് തുര്‍ക്കി ഡ്രോണുകൾ(Turki drones). പാകിസ്താന്‍ ഇന്ത്യയ്ക്ക് നേരേ 300-400 ഡ്രോണുകൾ ഉപയോഗിച്ചിരുന്നു. മാത്രമല്ല; പാകിസ്താൻ ഇന്ത്യയിലെ 36 കേന്ദ്രങ്ങളിലേക്ക് നടത്തിയ ആക്രമണങ്ങളിൽ മാത്രം ഏകദേശം നാന്നൂറോളം ഡ്രോണുകൾ ഉപയോഗിച്ചു.
ഇവയെല്ലാം തന്നെ തുർക്കിയുടെ സംഭവനകൾ ആയിരുന്നു. എന്നാൽ ഇവയെ എല്ലാം തന്നെ ഇന്ത്യൻ സൈന്യം വെടിവച്ചിട്ടു. ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. അതിലാണ് ഇവയെല്ലാം തുർക്കി ഡ്രോണുകളാണെന്ന് വ്യക്തമായത്. കഴിഞ്ഞദിവസം ഇന്ത്യയെ ലക്ഷ്യമിട്ട് പാകിസ്താന്‍ അയച്ച 'അസിസ് ഗാര്‍ഡ് സോങ്കര്‍' ഡ്രോണുകളും തുർക്കിയുടേതാണെന്നാണ് ലഭ്യമായ പ്രാഥമിക വിവരം. ഇന്ത്യ പാകിസ്ഥാൻ സംഘർഷത്തിനിടയിൽ തുർക്കി ആയുധങ്ങൾ സംഭാവന ചെയ്തത് വാർത്തയായിരുന്നു.