
ന്യൂയോര്‍ക്ക്: അലാസ്കയിൽ നിന്നും പറന്നുയർന്ന ശേഷം കാണാതായ യു.എസ് വിമാനം കണ്ടെത്തി(Alaska Airlines). യുഎസ് കോസ്റ്റ് ഗാർഡാണ് വിമാനം കണ്ടെത്തിയത്. നോമിലെ ഹബ് കമ്മ്യൂണിറ്റിയിലേക്കുള്ള യാത്രാമധ്യേ വ്യാഴാഴ്ച അലാസ്കയിൽ അപ്രത്യക്ഷമായ പ്രാദേശിക സിംഗിൾ എഞ്ചിൻ എയർലൈൻ വിമാനത്തിൽ 10 യാത്രികർ ആയിരുന്നു ഉണ്ടായിരുന്നത്. ഇവരെയെല്ലാം തന്നെ മരിച്ച നിലയിൽ കണ്ടെത്തി.
3 മൃതദേഹങ്ങളാണ് വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നത്. എന്നാൽ മറ്റ് 7 പേരും മരിച്ചെന്നാണ് അധികൃതർ സ്ഥിരീകരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.37 ന് ഉനലക്ലീറ്റിൽ നിന്ന് പുറപ്പെട്ടെന്നും നോർട്ടൺ സൗണ്ട് ഏരിയയ്ക്ക് മുകളിലൂടെ സഞ്ചരിചെന്നും 3.16 ന് അവസാനമായി വിവരങ്ങൾ കൈമാറി എന്നുള്ളതാണ് വിമാനത്തെ സംബന്ധിച്ച അവസാന വിവരങ്ങൾ. വിമാനത്തിനായുള്ള തെരച്ചിൽ നോമിലെയും വൈറ്റ് മൗണ്ടനിലെയും പ്രദേശവാസികളുടെ സഹായത്തോടെയാണ് സാധ്യമായത്.