
വിമാനത്തിൽ ഡാൻസ് ചെയ്തതിനു പിന്നാലെ ജീവനക്കാരിയെ പിരിച്ചു വിട്ട് അലാസ്ക എയര്‍ലൈന്‍സ്(Alaska Airlines). സംഭവവുമായി ബന്ധപ്പെട്ട് ഫ്ലൈറ്റ് അറ്റൻഡന്റായ നെല്ലെ ഡയലെയാണ് കമ്പനി പിരിച്ചു വിട്ടത്. നെല്ലെ പ്രൊബേഷണറി പിരിയഡിൽ ആയിരുന്നു. ഇതിനിടയിലാണ് ഇവർ ഡാൻസ് വീഡിയോകൾ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു കൊണ്ടിരുന്നത്. വീഡിയോയിൽ ഉള്ളത് യുവതിയുടെ ട്വെർക്കിംഗ് മൂവുകളായിരുന്നു. വീഡിയോ പുറത്തായതോടെയാണ് യുവതിക്കെതിരെ നടപടി എടുത്തത്.
നടപടി ഉണ്ടായ ശേഷം യുവതി വീണ്ടും വീഡിയോ പോസ്റ്റ് ചെയ്തു. പുതിയ ജോലി കണ്ടെത്തുന്നതുവരെ സഹായം വേണമെന്നഭ്യർത്ഥിച്ച് ഒരു 'ഗോഫണ്ട്മീ' പേജ് ആരംഭിച്ചിരുന്നു. അതിലൂടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. "നിങ്ങൾക്കൊരിക്കലും നിങ്ങളായിരിക്കാൻ കഴിയില്ലേ? ലോകം വളരെ സെൻസിറ്റീവാണ്. ജോലിക്ക് മുമ്പ് ഒരു ചെറിയ ട്വെർക്കിംഗ് ചെയ്യുന്നതിൽ എന്താണ് തെറ്റ്, ആളുകൾ ഒരിക്കലും തങ്ങളിത് ചെയ്യാത്തതുപോലെയാണ് പെരുമാറുന്നത്" എന്നായിരുന്നു വീഡിയോയുടെ കാപ്ഷനായ് നെല്ലെ നൽകിയിരുന്നത്.
മാത്രമല്ല; ഈ ചെറിയ കാര്യത്തിന് ജോലി പോകുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്നും ജോലി പോയത് തന്നെ വളരെ ഏറെ തകർത്തു കളഞ്ഞുവെന്നും അവർ കൂട്ടിച്ചേർത്തു. നെല്ലെയുടെ വീഡിയോ നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായി. നിരവധി പേര്‍ നെല്ലെയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി.