
വാഷിംഗ്ടൺ: യു.എസിലെ അലാസ്‌കയിൽ 10 പേരുമായി പുറപ്പെട്ട ചെറു യാത്രാ വിമാനം യാത്രാ മദ്ധ്യേ അപ്രത്യക്ഷമായി(Airline Updates). സംഭവം നടന്നത് ഇന്ത്യൻ സമയം, ഇന്നലെ രാവിലെ 5.46 നാണ്.
യൂനാലക്ലീറ്റിൽ നിന്ന് നോമിലേക്ക് പോകും വഴിയാണ് വിമാനം അപ്രത്യക്ഷമായത്. തീരത്ത് നിന്ന് 12 മൈൽ അകലെ കടലിന് മുകളിൽ വച്ചാണ് സെസ്‌ന കാരവാൻ മോഡൽ വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്.
യൂനാലക്ലീറ്റിൽ നിന്ന് നോമിലേക്ക് 146 മൈൽ അകലമുണ്ട്. അലാസ്കയുടെ പടിഞ്ഞാറൻ തീരത്തുള്ള നോർട്ടൺ സൗണ്ട് ഉൾക്കടൽ ഈ നഗരങ്ങൾക്ക് ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. വിമാനത്തിനായി യു.എസ് കോസ്റ്റ് ഗാർഡും എയർ ഫോഴ്സും കടലിലും കരയിലും ഒരുപോലെ തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. മോശം കാലാവസ്ഥ തെരച്ചിലിന് തടസം സൃഷ്ടിക്കുന്നുണ്ട്.