
വാഷിംഗ്‌ടൺ: ടേക്ക് ഓഫിനിടെ അമേരിക്കയിലെ ഹ്യൂസ്റ്റണിൽ വിമാനത്തിന് തീപിടിച്ചു(Airline Updates). ഹ്യൂസ്റ്റണിൽ നിന്ന് ന്യൂയോർക്കിലേക്ക് പറക്കാൻ തുടങ്ങിയ യുണെറ്റഡ് എയർലെെൻസ് വിമാനം ജോർജ്ജ് ബുഷ് ഇന്റർകോണ്ടിനെന്റിലെ എയർപോർട്ടിൽ നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ടേക്ക് ഓഫ് ചെയ്യുന്നതിനായി വിമാനം മുന്നോട്ട് നീങ്ങിയപ്പോൾ ചിറകുകളിൽ നിന്ന് തീ പടരുകയായിരുന്നു. ഈ സമയം വിമാനത്തിൽ 104 യാത്രക്കാരും അഞ്ച് ക്രൂ അംഗങ്ങളും ആണ് ഉണ്ടായിരുന്നത്. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഹ്യൂസ്റ്റൺ അധികൃതർ വ്യക്തമാക്കി. വിമാനത്തിൽ തീ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് യാത്രക്കാരെ പുറത്തിറക്കി തീ അണയ്ക്കുകയായിരുന്നു.